Skip to main content

അസാപ് കേരള ലക്കിടി സ്‌കില്‍ പാര്‍ക്കില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍ ഒഴിവ്; 27-ന് അഭിമുഖം

 

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ 20-നും 30-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. താല്പര്യമുള്ളവര്‍ https://forms.gle/DXMXuhF2hATt4LV4A ലിങ്ക് വഴി അപേക്ഷ സമര്‍പ്പിച്ച് ഡിസംബര്‍ 27-ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999667, 9895967998

date