Skip to main content

ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കാം

 

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ (ASAP Kerala) നേതൃത്വത്തില്‍ ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോട്ടോഗ്രഫി, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, കൃഷി, സിനിമാ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് അവസരം. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന കോഴ്‌സില്‍ സ്‌മോള്‍ കാറ്റഗറി ഡ്രോണ്‍ ട്രെയിനിങിന് 19,999 രൂപയും, സ്‌മോള്‍ കാറ്റഗറി അഗ്രിക്കള്‍ച്ചറല്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗിന് 29,999 രൂപയുമാണ് പുതുവത്സര ഓഫര്‍ നിരക്ക്. പത്താം ക്ലാസ് വിജയിച്ച 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫീസ് ഇളവോട് കൂടി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-9495999721, 8086824194

date