ദേശീയ ഉപഭോക്തൃ ദിനാചരണം സംഘടിപ്പിച്ചു
പൊതു വിതരണ ഉപഭോക്തൃ വകുപ്പിന്റെ ദേശീയ ഉപഭോക്തൃ ദിനാചരണം ജില്ലാ കുടുംബകോടതി ജഡ്ജി സി ജെ ഡെന്നി ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുമ്പോഴും നീതിപൂര്‍വ്വമായ തീര്‍പ്പാക്കലിന് മനുഷ്യ വിഭവ ശേഷിയുടെ പ്രാധാന്യം കുറച്ചു കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പ്രാധാന്യം സാധാരണ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ നീതിയിലൂടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ തീര്‍പ്പാക്കല്‍ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് ദിനാചരണം സംഘടിപ്പിച്ചത്.
ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് വിനയ് മേനോന്‍ അധ്യക്ഷനായി.ഉപഭോക്തൃദിന പ്രമേയവുമായി ബന്ധപ്പെട്ട് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വ. പി പ്രേംനാഥ് വിഷയാവതരണം നടത്തി. ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ അനുഭവങ്ങള്‍ കക്ഷികള്‍ പങ്കുവെച്ചു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ സാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ചയും നടന്നു.
മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ എം മോഹന്‍ബാബു, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ശ്രീധരന്‍ ,ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ എസ് ലിജ ,പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ഫക്രുദീന്‍, ജില്ലാ ലൈബ്രറി സെക്രട്ടറി ടി.ആര്‍ അജയന്‍, കണ്‍സ്യൂമര്‍ സംഘടന പ്രതിനിധികളായ അഡ്വ. സുരേന്ദ്രന്‍, ടി കെ ജയകുമാര്‍, അഡ്വ. ശരണ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments