Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണപുരം ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യങ്ങള്‍ക്കായി 2025-26 വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടാവരുത്. ഡ്രൈവറുടെ ശമ്പളം, ഇന്ധനച്ചെലവ്, ടാക്‌സ്, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് മറ്റു അനുബന്ധ ചെലവുകളെല്ലാം വാഹന ഉടമ വഹിക്കണം. ക്വട്ടേഷനുകള്‍ 2026 ജനുവരി ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7994472338

 

date