Skip to main content

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഒഴിവുകള്‍

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്‌ളിമെന്റേഷന്‍ യൂണിറ്റില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ (ഒരു പ്രതീക്ഷിത ഒഴിവ്), ഓവര്‍സിയര്‍ (രണ്ട് നിലവിലുള്ള ഒഴിവ്, ഒരു പ്രതീക്ഷിത ഒഴിവ്) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നിര്‍ബന്ധം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ക്വാണ്ടിറ്റി സര്‍വ്വേ സോഫ്റ്റവെയറുകള്‍ എന്നിവയിലുള്ള യോഗ്യത അഭികാമ്യം. അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം, പി.എം.ജി.എസ്. വൈ യിലുള്ള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പ്രായപരിധി 35 വയസ്. ശമ്പളം: 37800/-രൂപ

ഓവര്‍സിയര്‍മാര്‍ക്ക് സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമ/ബിരുദം നിര്‍ബന്ധം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ക്വാണ്ടിറ്റി സര്‍വ്വേ സോഫ്റ്റവെയറുകള്‍ എന്നിവയിലുള്ള യോഗ്യത അഭികാമ്യം. അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവ്ര്യത്ത് പരിചയം, പി.എം.ജി.എസ്.വൈ. യിലുള്ള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. പ്രായപരിധി 35 വയസ്. ശമ്പളം: 21070/- രൂപ

അപേക്ഷ വെള്ളക്കടലാസില്‍ എഴുതി ബയോഡേറ്റ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പ്രോഗ്രാം ഇംപ്‌ളിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്. വൈ.) ജില്ലാ പഞ്ചായത്ത് ആലപ്പുഴ എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ടു നല്‍കുകയോ, piualappuzha45@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുകയോ വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2026 ജനുവരി ഒന്ന്. ഫോൺ  0477-2261680, 9446137011.
 

date