Skip to main content

റീച്ച് ഫിനിഷിങ് സ്കൂളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

        കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ എൻ.എസ്.ഡി.ഡി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി  ജനുവരി 15. വിശദവിവരങ്ങൾക്ക്: 9496015002, 9496015051, www.reach.org.in.

പി.എൻ.എക്സ് 6209/2025

date