ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ് ക്യാമ്പയിൻ: പ്രീ ലോഞ്ച് നടന്നു*
പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന 'ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ്' ക്യാമ്പയിൻ്റെ പ്രീ ലോഞ്ച് കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ ( എംബിറ്റ്സ്) നടന്നു.
ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ നാടാണ് നമ്മുടേത്. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിലും നമുക്ക് മാതൃകാപരമായ മുന്നേറ്റം സാധ്യമാക്കേണ്ടതുണ്ട്. അതിനുള്ള വലിയ ശ്രമമാണ് ഈ ക്യാമ്പയിൻ എന്നും പരമാവധി പേരിലേക്ക് ബോധവൽക്കരണ സന്ദേശം എത്തിക്കാൻ കഴിയണമെന്നും എം.എൽ.എ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി പ്രത്യേകം ബ്രാൻഡ് ചെയ്ത കെ.എസ്.ആർ.ടി.സി ബസും സൈക്കിൾ റൈഡർമാരും അണിനിരന്ന വിളംബര റാലി നടന്നു. റാലി കോതമംഗലം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ് അധ്യക്ഷയായി. ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് മുഖ്യാതിഥിയായിരുന്നു.
ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. അതിനു മുന്നോടിയായാണ് ജില്ലകളിൽ പ്രീ ലോഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രീ ലോഞ്ച് ആണ് കോതമംഗലത്ത് നടന്നത്.
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.എൽ ഷീജ വിഷയം അവതരിപ്പിച്ചു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.എൻ സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ( ഐ.എസ്.എം) ഡോ. ഷീബ ബാലകൃഷ്ണൻ, ആർ.സി.എച്ച് ഓഫീസർ ഡോ. എം.എസ് രശ്മി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ആരതി കൃഷ്ണൻ (എറണാകുളം), ഡോ. എസ്. സുരേഷ് വർഗീസ് (ഇടുക്കി), ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർമാരായ ഡോ. ഇ.കെ ഖായസ് (ഇടുക്കി), ഡോ. പ്രസിലിൻ ജോർജ് (എറണാകുളം), ആർദ്രം നോഡൽ ഓഫീസർ ഡോ. സജിത്ത് ജോൺ, എംബിറ്റ്സ് കോളേജ് പ്രിൻസിപ്പൾ ഡോ. തോമസ് ജോർജ്, സെക്രട്ടറി ബിനോയ് മണ്ണാഞ്ചേരി, ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ്, കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, ഡി.എം.എച്ച്.പി നോഡൽ ഓഫീസർ ഡോ. ദയാ പാസ്കൽ, എച്ച്.ഡബ്ല്യൂ.സി കൺസൾട്ടന്റ് ഡോ. ഗോപിക പ്രേം, ആയുർവേദ സി.എം.ഒ ഡോ. മിനി, നാഷണൽ ആയുഷ് മിഷൻ പ്രോജക്ട് കോ ഓഡിനേറ്റർ ഡോ. അപർണ, ജില്ലാ എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസമാരായ ജി. രജനി, (എറണാകുളം) ഷൈല (ഇടുക്കി), ടെക്നിക്കൽ അസിസ്റ്റന്റുമാരായ എം.ആർ ബാബു, കെ.ടി സന്തോഷ്, ഹെൽത്ത് സൂപ്പർവൈസർ ബിജോഷ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments