Skip to main content

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് 25-ാം വാർഷികം ആഘോഷിച്ചു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് 25 ാം വാർഷികം ആഘോഷിച്ചു. ജീവനക്കാരുടേയും, വിദ്യാർത്ഥി യൂണിയന്റേയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സി.എസ്.ആർ ഫണ്ട് നൽകിയ കൊച്ചിൻ ഷിപ്പ് യാർഡ്, റോട്ടറി ക്ലബ്, എൽ.ജി. ഇലക്ട്രോണിക്സ്, പവർഗ്രിഡ്, ബി. പി. സി. എൽ, മിസ്തൂബിഷി ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ജീവനക്കാരുടേയും, വിദ്യാർത്ഥികളുടേയും കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ സബ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ, സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാൻ വിജു ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.

 

date