അർബുദ രോഗ നിർണയം കുറഞ്ഞ നിരക്കിൽ*
അർബുദ രോഗ നിർണയവും അനുബന്ധ പരിശോധനയായ ഇമ്മ്യൂണോ ഹിസ്‌റ്റോ കെമിസ്ട്രിയും വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി പാതോളജി വിഭാഗം. വിവിധ അർബുദങ്ങളിൽ ചികിത്സാ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി ഇമ്മ്യൂണോ ഹിസ്‌റ്റോ കെമിസ്ട്രി അത്യാവശ്യമാണ്. പ്രതിവർഷം 1300 ഓളം രോഗികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഈ പരിശോധനക്ക് മൂന്ന് ആഴ്ചത്തെ കാലതാമസം ആണ് വരുന്നത്. അതുപോലെ തന്നെ മറ്റു ആശുപത്രികളിലും സ്വകാര്യ ലാബുകളിലും നിന്ന് ലഭിക്കുന്ന അർബുദ പരിശോധന ഫലങ്ങളിൽ വിദഗ്ധ അഭിപ്രായവും ഇവിടെ നിന്ന് ലഭിക്കും. സ്ത്രീ രോഗ വിഭാഗത്തിൽ പെടുന്ന പരിശോധനകളായ പാപ്പ്സ്‌മിയർ ടെസ്റ്റ്, എഫ് എൻ എ സി, സി റ്റി ഗയ്ഡഡ് എഫ് എൻ എ സി എന്നിവയും ഈ വിഭാഗത്തിൽ ചെയ്തു വരുന്നു. എല്ലാവർക്കും താരതമ്യേന കുറഞ്ഞ നിരക്കിലും ബി. പി.എൽ. റേഷൻ കാർഡുള്ളവർക്ക് സൗജന്യമായും ഈ പരിശോധനകൾ ലഭ്യമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.
- Log in to post comments