Skip to main content

ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ താത്കാലിക നിയമനം*

തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. സംസ്കൃതം ഐച്ഛിക

വിഷയമായോ, ഉപവിഷയമായോ ഉള്ള ബിരുദം, ബി.വിദ്വാൻ, ശാസ്ത്രഭൂഷണം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.

 

മലയാളം, ഇംഗ്ലീഷ് എന്നിവക്ക് പുറമെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും പനയോല കൈയെഴുത്തുപ്രതികൾ പകർത്തിയെഴുതാനുള്ള പരിജ്ഞാനവും മികച്ച കൈയ്യക്ഷരവും ഉണ്ടായിരിക്കണം.

 

താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 5-ന് രാവിലെ 10:30-ന് പ്രിൻസിപ്പൽ മുൻപാകെ ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

 

 

 

 

date