Post Category
തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഓണക്കൂറിൽ മത്സരിക്കുന്നത് നാല് സ്ഥാനാർത്ഥികൾ
തിരഞ്ഞെടുപ്പ് ദിവസം സ്ഥാനാർത്ഥി മരണപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ നിന്ന് നാല് പേരാണ് ജനവിധി തേടുന്നത്. ജോസ് ടി.പി തെളിയാമ്മേൽ, സി.ബി രാജീവ്, ശ്രീകാന്ത് എന്നിവരാണ് യഥാക്രമം യു.ഡി.എഫ്, എൽ.ഡി.എഫ്. എൻ.ഡി.എ മുന്നണികളുടെ സ്ഥാനാർത്ഥികളാകുന്നത്. ഓണക്കൂർ സ്വദേശി പൗലോസ് (മൈനോച്ചൻ )
സ്വതത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ട് .
ജില്ലയിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ച ഏക ഗ്രാമ പഞ്ചായത്ത് വാർഡായിരുന്നു ഓണക്കൂർ. തിരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ ഒമ്പത് പുലർച്ചെയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി.എസ് ബാബു മരണപ്പെട്ടത്. 2026 ജനുവരി 12 നാണ് തിരഞ്ഞെടുപ്പ് നടക്കുക.
date
- Log in to post comments