Skip to main content
വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായി വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.

*ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണൻ നയിക്കും*

വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായി വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷനിൽ നിന്നുള്ള ടി. ഹംസയാണ് വൈസ് പ്രസിഡന്റ്. സബ്‍ കളക്ടര്‍ അതുൽ സാഗറിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ചന്ദ്രിക കൃഷ്ണന് 15 വോട്ടുകളാണ് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ ബീന വിജയനായിരുന്നു എതിര്‍സ്ഥാനാർഥി.

date