Skip to main content

ജില്ലാ പരാതി പരിഹാര സമിതി യോഗം ചേർന്നു

ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡും പരാതി പരിഹാര സമിതിയും സംയുക്ത യോഗം ചേർന്നു. ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് സപാർക് ഹാളിൽ ചേർന്ന യോഗത്തിൽ 24 പരാതികൾ പരിഹരിച്ചു.

 

വ്യവസായ സംരംഭങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ ഏകജാലക ക്ലിയറൻസ് ബോർഡ് 37 പരാതികളും പരാതി പരിഹാര സമിതി അഞ്ച് പരാതികളുമാണ് പരിഗണിച്ചത്. 

 

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) പ്രസിഡൻ്റ് ടോം ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

 

date