ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 'സ്വാദ്യം 2k25' , സ്കൂൾ പാചക തൊഴിലാളികളുടെ ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചു. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പതിനാല് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കോതമംഗലം ഉപജില്ലയെ പ്രതിനിധീകരിച്ച കാരക്കുന്ന് ഫാത്തിമ എൽ.പി. സ്കൂളിലെ എ. ജി രാജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിറവം ഉപജില്ല നാമക്കുഴി ജി.എൽ. പി. സ്കൂളിലെ ഗിരിജ ശ്രീധരൻ രണ്ടാം സ്ഥാനവും മൂവാറ്റുപുഴ ഉപജില്ല പറമ്പഞ്ചേരി എസ്. എസ്. എൽ. പി. സ്കൂളിലെ ബീന ജെയിംസ് മൂന്നാം സ്ഥാനവും നേടി.
ജില്ലയിലെ 14 ഉപജില്ലകളിൽ നടന്ന പാചക മത്സരത്തിലെ വിജയികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.
കാക്കനാട് എം.എ.എ.എം. ഗവ.എൽ.പി. സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉളളംപിള്ളി അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ ടിനു ജിപ്സൺ, എം.ടി ഓമന, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൂജ എ ഷംസു, കാക്കനാട് എം.എ.എ.എം. ഗവ.എൽ.പി.സ്കൂൾ ഹെഡ് മാസ്റ്റർ സി . ഐ . നവാസ്, ജില്ലാ നൂൺ ഫീഡിംഗ് സൂപ്പർ വൈസർ ബി. ഷഹനാസ്, പി.ടി.എ പ്രസിഡന്റ് സി.വി. അഖില എന്നിവർ പങ്കെടുത്തു.
- Log in to post comments