Skip to main content

ബേപ്പൂർ വാട്ടർഫെസ്റ്റ്; മികച്ച മീഡിയ കവറേജ് അവാർഡിനായി എൻട്രികൾ അയക്കാം

 

ഡിസംബർ 26, 27, 28 തീയതികളിൽ നടന്ന അഞ്ചാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർഫെസ്റ്റ് മികച്ച രീതിയിൽ കവർ ചെയ്ത മാധ്യമങ്ങൾക്ക് അവാർഡ് നൽകുന്നതിലേക്കായി എൻട്രികൾ അയക്കാം. സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വെവ്വേറെ അവാർഡുകളുണ്ട്.

അച്ചടി മാധ്യമം

1. മികച്ച റിപ്പോർട്ട്
2. മികച്ച ഫോട്ടോ
3. സമഗ്ര കവറേജ് 

ദൃശ്യമാധ്യമം

1. മികച്ച റിപ്പോർട്ട്
2. മികച്ച വീഡിയോ
3. സമഗ്ര കവറേജ് 

ഓൺലൈൻ മീഡിയ

1.മികച്ച റിപ്പോർട്ട്

എഫ്.എം റേഡിയോ

1. മികച്ച റിപ്പോർട്ട്‌

അച്ചടി വിഭാഗത്തിലെ എൻട്രികൾ ഇ-പേപ്പർ രൂപത്തിലും ദൃശ്യ, ഓൺലൈൻ, എഫ് എം  എൻട്രികൾ ഓൺലൈൻ ലിങ്കുകളായും  beyporewaterfest25mediaawards@gmail.com എന്ന ഇ-മെയിലിൽ 2026 ജനുവരി 10-ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ലഭിച്ച എൻട്രികളിൽ നിന്ന് മികച്ചതായി ജൂറി തെരഞ്ഞെടുക്കുന്നവയ്ക്കാണ് അവാർഡ് നൽകുക.

date