അറിയിപ്പുകള്‍
ഗതാഗത നിയന്ത്രണം
പുനൂര്‍-കോളിക്കല്‍-കട്ടിപ്പാറ റോഡില്‍ കലുങ്ക് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ റോഡ് ഭാഗികമായി അടക്കുന്നതിനാല്‍ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
നഴ്‌സിങ് ഓഫീസര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലിക നഴ്‌സിങ് ഓഫീസര്‍ നിയമനത്തിനുള്ള എഴുത്തുപരീക്ഷക്കായി ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ ഡിസംബര്‍ 31നകം ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2355900
അധ്യാപക നിയമനം
മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് ഗെസ്റ്റ് അധ്യാപക നിയമനത്തിന് ജനുവരി അഞ്ചിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2883117.
മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ദിവസവേതനത്തില്‍ ഹിന്ദി അധ്യാപക നിയമനത്തിന് ജനുവരി മൂന്നിന് രാവിലെ 11ന് അഭിമുഖം നടത്തും. ബിരുദാനന്തര ബിരുദം, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04952370714
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ ഹോമിയോപതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 721/2022) തസ്തികയുടെ റാങ്ക്പട്ടികയുടെ മുഖ്യപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ഥികര്‍ക്കും നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
- Log in to post comments