Skip to main content
റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരള എൻഎസ്എസ് ടീമിനായി സംഘടിപ്പിച്ച യാത്രയയപ്പ്, അനുമോദന ചടങ്ങിൽ നിന്ന്

റിപ്പബ്ലിക് ദിന പരേഡ്: എന്‍.എസ്.എസ് ടീമിന് യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു

 

ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന കേരളത്തില്‍ നിന്നുള്ള 13 അംഗ എന്‍.എസ്.എസ് ടീമിന് യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. ടി മുഹമ്മദ് സലീം, രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍, എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ ഡോ. പി സുനോജ് കുമാര്‍, കേരള-ലക്ഷദ്വീപ് എന്‍.എസ്.എസ് റീജ്യണല്‍ ഡയറക്ടര്‍ വൈ എം ഉപ്പിന്‍, സ്റ്റേറ്റ് എന്‍.എസ്.എസ് ഓഫീസര്‍ ഡോ. ഡി ദേവിപ്രിയ, കാലിക്കറ്റ് സര്‍വകലാശാല പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. വി വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
ഡിസംബര്‍ 31 മുതല്‍ ജനുവരി 31 വരെ നടക്കുന്ന ക്യാമ്പിനും റിപ്പബ്ലിക് ദിന പരേഡിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 വളണ്ടിയര്‍മാര്‍ക്കും 15 പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുമാണ് അവസരം ലഭിക്കുന്നത്.

date