Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിനു കീഴിലെ കുറ്റിപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി  കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന്  വാഹന ഉടമകളില്‍ നിന്ന്  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി രണ്ട് ഉച്ചക്ക് മൂന്ന്. ടെന്‍ഡര്‍ കവറിന് പുറത്ത് "കുറ്റിപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാനുള്ള ടെന്‍ഡര്‍'' എന്ന് രേഖപ്പെടുത്തണം. താത്പര്യമുള്ളവര്‍ ടെന്‍ഡറിനോടൊപ്പം വാഹനത്തിന്റെ ആര്‍.സി ബുക്ക്, ടാക്‌സി പെര്‍മിറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കുറ്റിപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് മുമ്പാകെ ഹാജരാക്കണം. ഫോണ്‍: 9188959795

date