Post Category
ഡോക്ടര്‍ നിയമനം
മലപ്പുറം മുനിസിപ്പാലിറ്റി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സായാഹ്ന ഒ.പിയിലേക്ക് എല്‍.എസ്.ജി.ഡി മുഖേന താല്കാലികാടിസ്ഥാനത്തില് ഡോക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡിൻ്റെ പകര്‍പ്പും സഹിതം 2026 ജനുവരി ഒന്നിന് ഉച്ചക്ക് 12ന് മുമ്പായി മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ജനുവരി 3 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) അസ്സല് രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0483 2734866
date
- Log in to post comments