Skip to main content

കെ- മാറ്റ് രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്

 2026 ബാച്ച് എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്മെന്റ്  ആപ്റ്റിട്യൂഡ് ടെസ്റ്റിന് അപേക്ഷ സമർപ്പിക്കുവാനുള്ള  ഹെൽപ്പ് ഡെസ്ക് പുന്നപ്ര കേപ്പ് കാമ്പസ്സിലെ ഐ.എം.ടി യിൽ   ആരംഭിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ  ജനുവരി 15  വരെ ഈ സേവനം ലഭ്യമാണ്. ഡിഗ്രി പാസായവർക്കും ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും, അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റിന് അപേക്ഷിക്കാവുന്നതാണ്.

ഹെൽപ്പ് ഡെസ്ക് സേവനം ഉപയോഗപ്പെടുത്തി  കെ-മാറ്റ് പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ കെ-മാറ്റ് പരിശീലന ക്ലാസും ഐ.എം.ടി പുന്നപ്രയുടെ  നേതൃത്വത്തിൽ നടത്തുന്നതാണ്. കെ മാറ്റ് സൗജന്യ ഓൺലൈൻ പരിശീലന ക്ലാസ്സ്‌ ജനുവരി ഏഴ് മുതൽ ആരംഭിക്കും. ഫോൺ: 0477-2267602, 9188067601, 9946488075.

date