Skip to main content

സംസ്ഥാന സ്‌കൂള്‍ കലോത്സവം; പന്തലിന് കാല്‍നാട്ടി

ജനുവരി 14 മുതല്‍ 18 വരെ തൃശ്ശൂരില്‍ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടന്നു. തേക്കിന്‍കാട് മൈതാനം ഉള്‍പ്പെടെയുള്ള 24 വേദികളിലായാണ് കലോത്സവം അരങ്ങേറുക. പന്തലുകളുടെ നിര്‍മ്മാണം ജനുവരി പത്തിനകം പൂര്‍ത്തിയാകും. വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു, എംഎല്‍എമാരായ പി. ബാലചന്ദ്രന്‍, എന്‍.കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ.കെ രാമചന്ദ്രന്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. വാസുകി സ്വാഗതവും കലോത്സവം പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നന്ദിയും പറഞ്ഞു.
 

date