വിജ്ഞാനം കേരളം കുടുംബശ്രീ കാമ്പയിന്‍: വിവിധ ടീമുകള്‍ സജ്ജമാകുന്നു
കോട്ടയം: വിജ്ഞാന കേരളം കുടുംബശ്രീ കാമ്പയിന്റെ അടുത്ത ഘട്ടമായി അയല്‍ക്കൂട്ടം, ഓക്‌സിലറി അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ വിവിധ സേവന മേഖലകളില്‍ പ്രയോജനപ്പെടുത്തുന്നതിനു ജില്ലയില്‍ പദ്ധതി തയ്യാറാക്കി.
പരിചരണസേവനം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനായി സി.ഡി.എസ്. തലത്തില്‍ 50,000 അയല്‍ക്കൂട്ടം, ഓക്സിലറി അംഗങ്ങളെ കണ്ടെത്തി പരിശീലനം നല്‍കി സാന്ത്വനമിത്രം പദ്ധതിയിലൂടെ സേവനം ഉറപ്പാക്കും. കൂടാതെ ഐ.ടി.ഐ, പോളിടെക്‌നിക് വിദ്യാഭ്യാസ യോഗ്യതയുള്ള 25,000 അംഗങ്ങളെ കണ്ടെത്തി ബ്ലോക്ക് തലത്തില്‍ സ്‌കില്‍ അറ്റ് കോള്‍ എന്ന പേരില്‍ പ്രത്യേക ടീമുകളും സജ്ജമാക്കും.
നിര്‍മാണ മേഖലയില്‍ പരിശീലനം നേടി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള 10,000 നിര്‍മാണ ലേബര്‍ കോണ്‍ട്രാക്ട് അംഗങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിനും പദ്ധതിയുണ്ട്. താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ അതത് കുടുംബശ്രീ സി.ഡി.എസുമായി ബന്ധപ്പെടണം
- Log in to post comments