Skip to main content

ഭിന്നശേഷിക്കാർക്കുള്ള അൻപ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള തിരുവനന്തപുരം ജില്ലയിലെ രണ്ടാമത് അൻപ് ക്യാമ്പയിൻ 30ന് നെടുമങ്ങാട് മുനിസിപ്പൽ ഠൗൺഹാളിൽ കമ്മീഷണർ ഡോ. പി.റ്റി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി രാജീവ് ആർ. സ്വാഗതം ആശംസിച്ചു. ബഡ്സ് സ്‌കൂൾസ്‌പെഷ്യൽ സ്‌കൂൾസാമൂഹ്യനീതി വകുപ്പ്, കെ.എസ്.എസ്.എം., എൽ.എൽ.സി, എൽ.എസ്.ജി.ഡി, താലൂക്ക് ഹോസ്പിറ്റൽ എന്നീ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തവർക്ക് സംശയനിവാരണം നടത്തുകയും ചെയ്തു. കെ.എസ്.എസ്.എമ്മിന്റെയും എൽ.എൽ.സിയുടെയും ഹെൽപ്പ് ഡെസ്‌കും ഉണ്ടായിരുന്നു.

പി.എൻ.എക്സ് 6240/2025

date