Skip to main content

‘കണക്ട് ടു വര്‍ക്ക് പദ്ധതി'  അപേക്ഷ ക്ഷണിച്ചു

  സംസ്ഥാന സര്‍ക്കാര്‍  എംപ്ലോയ്‌മെന്റ് വകുപ്പ്  മുഖേന നടപ്പാക്കുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി' യിലേക്ക്   അപേക്ഷിക്കാം.   പ്രായപരിധി : 18-30 വയസ്. വരുമാനപരിധി: ഒരു ലക്ഷം രൂപ. നിലവില്‍ നൈപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., സംസ്ഥാന പി.എസ്.സി., സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയില്‍വെ, മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍   നടത്തുന്ന   മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കാണ് അവസരം. www.eemployment.kerala.gov.in മുഖേന അപേക്ഷിക്കണം. ഫോണ്‍: 0474 2746789.
 

 

date