Post Category
കശുവണ്ടി ഫാക്ടറികളുടെ പുനരുജ്ജീവന പദ്ധതി; അപേക്ഷ ക്ഷണിച്ചു
കശുവണ്ടി ഫാക്ടറികളുടെ പുനരുജ്ജീവന പദ്ധതികളിലേക്ക് സ്വകാര്യ കശുവണ്ടി ഫാക്ടറി യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം. 2021-2022, 2022-2023, 2023-2024 വര്‍ഷങ്ങളിലെ അപേക്ഷകളാണ് സമര്‍പ്പിക്കേണ്ടത്. ഇ.എസ്.ഐ/ഇ.പി.എഫ് പദ്ധതി - തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിന്റെ 50 ശതമാനം പരമാവധി 10 ലക്ഷം രൂപ തിരികെ നല്‍കും. സ്ത്രീ സൗഹൃദ അടിസ്ഥാന സൗകര്യ വികസന പദ്ധതി - ഒരു യൂണിറ്റിന് 40 ലക്ഷം രൂപ വരെ ധനസഹായം നല്‍കും. ഷെല്ലിംഗ് യൂണിറ്റുകളുടെ യന്ത്രവല്‍ക്കരണ പദ്ധതി- ഷെല്ലിങ് യൂണിറ്റുകള്‍ പുതിയതായി നടത്തുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം, പരമാവധി 40 ലക്ഷം രൂപ ലഭിക്കും. അപേക്ഷകള്‍ ജില്ലാ വ്യവസായകേന്ദ്രത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2748395.
date
- Log in to post comments