Skip to main content

യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ തിരഞ്ഞെടുപ്പ്

പന്തളം, കോന്നി, റാന്നി, ഇലന്തൂര്‍, കോയിപ്രം ബ്ലോക്കു് പഞ്ചായത്തുകളിലെ ആറ് ക്ലസ്റ്ററുകളിലും അടൂര്‍, തിരുവല്ല, പത്തനംതിട്ട മുനിസിപ്പാലിറ്റികളിലും യുവശക്തി പദ്ധതി യൂത്ത് കോ-ഓര്‍ഡിനേറ്ററെ ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു പാസായ വര്‍ക്ക് അപേക്ഷിക്കാം.  ജനുവരി അഞ്ചിനുള്ളില്‍ ബയോഡേറ്റ സഹിതമുളള അപേക്ഷ യുവജന ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസില്‍ നല്‍കണം.  കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട-689645. ഫോണ്‍-0468 2231938, 9496260067. ptaksywb@gmail.com.

date