Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ സ്വീകരിക്കും. എട്ടാം ക്ലാസ് മുതലുളള കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. പ്ലസ് വണ്‍ മുതലുളളവര്‍ 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ഉണ്ടെങ്കില്‍ അപേക്ഷിച്ചാല്‍ മതി. അപേക്ഷ ഫോമുകള്‍ ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും ലഭിക്കും.  ഫോണ്‍: 0481 2585510 

                                                     (കെ.ഐ.ഒ.പി.ആര്‍-2057/17)

date