Skip to main content

സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം നാലിന് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

എഴുപത്തിരണ്ടാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ജനുവരി നാലിന്  രാവിലെ 10 മണിക്ക്  ആലപ്പുഴ റമദയില്‍ തുറമുഖം-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.  കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന്  നടക്കുന്ന സെമിനാര്‍ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. 

മുന്‍ എം.എല്‍.എ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തിൽ   എം പി മാരായ  കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്,  എം.എല്‍.എ മാരായ  പി.പി. ചിത്തരഞ്ജന്‍,  എച്ച്. സലാം,  രമേശ്  ചെന്നിത്തല,  എം.എസ് അരുണ്‍കുമാര്‍,  യു പ്രതിഭ,  ദലീമ,  തോമസ് കെ തോമസ്, മുന്‍ എം.എല്‍.എ എം.വി ജയരാജന്‍, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വീണ എന്‍ മാധവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രന്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡി. സജിത് ബാബു, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം. എസ് ഷെറിന്‍, സംസ്ഥാന സഹകരണ യൂണിയന്‍ ഭരണസമിതി അംഗം റ്റി.കെ ദേവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date