Post Category
വിമുക്തി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം
ജില്ലയിലെ ലഹരിവിരുദ്ധ ബോധവല്‍കരണ പരിപാടികളുടെ ഏകോപനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വിമുക്തി ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററെ നിയമിക്കുന്നു. സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ ലഹരി വിരുധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 23-60. അപേക്ഷ ബയോഡേറ്റ സഹിതം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയം, പത്തനംതിട്ട എന്ന വിലാസത്തില്‍ 2026 ജനുവരി 31 വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ : 0468 2222873
date
- Log in to post comments