Post Category
ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും
ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി (എപിബി-കെഎപി മൂന്ന് ബറ്റാലിയന്) (കാറ്റഗറി നമ്പര്‍ 740/2024) , പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി ( പട്ടികജാതി/ പട്ടിക വര്‍ഗം) (കാറ്റഗറി നമ്പര്‍ 484/2024), പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി (എപിബി-കെഎപി മൂന്ന് ബറ്റാലിയന്) (എന്‍സിഎ-എസ്സിസിസി) (കാറ്റഗറി നമ്പര്‍ 803/2024) തസ്തികകളുടെ ചുരുക്കപട്ടികയിലുളളവര്ക്ക് 2026 ജനുവരി ആറുമുതല്‍ 12 വരെ പത്തനംതിട്ട ജില്ലയിലെ അടൂര്‍ വടക്കടത്തുകാവ് കെഎപി ബറ്റാലിയന് പരേഡ് ഗ്രൗണ്ട്, കൊല്ലം ജില്ലയിലെ ശ്രീനാരായണ കോളജ് ഗ്രൗണ്ട്, ഡോണ്‍ ബോസ്കോ കോളജ് ഗ്രൗണ്ട്, ആലപ്പുഴ ജില്ലയിലെ സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ രാവിലെ 5.30ന് ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും നടക്കുമെന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments