Skip to main content

നയി ചേതന 4.0 ദേശീയ ക്യാമ്പയിൻ - ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് (ജനുവരി 1)

കോട്ടയം: നയി ചേതന 4.0 ദേശീയ ക്യാമ്പയിന്റെ ഉദ്ഘാടനം ജനുവരി ഒന്നിന് വൈകിട്ട് നാലിന് വൈക്കം ബീച്ചിൽ നടക്കും.  സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാനും സുരക്ഷിത തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനുമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഉയരെ - ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം' ക്യാമ്പയിന്റെയും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണത്തിന്റെയും ഭാഗമായാണ് 'നയി ചേതന 4.0 സംഘടിപ്പിക്കുന്നത്.

'നയി ചേതന 4.0' ക്യാമ്പയിൻ ഉദ്ഘാടനം വൈക്കം നഗരസഭ അധ്യക്ഷൻ അബ്ദുൽസലാം റാവുത്തറും ഉയരെ ക്യാമ്പയിൻ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാറും നിർവഹിക്കും.
 

date