Skip to main content

ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം

സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാല ചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം ജനുവരി പത്തിന് നടക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മത്സരം തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും നടക്കുക. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

ജനറല്‍ വിഭാഗത്തില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലും പ്രത്യേകശേഷി വിഭാഗത്തില്‍ കാഴ്ചശക്തി കുറവുള്ളവര്‍, സംസാരവും കേള്‍വിക്കുറവും നേരിടുന്നവര്‍ എല്‍.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള വിഭാഗങ്ങളിലുമായി ആകെ 12 വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുക. പ്രത്യേക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ജില്ലാ ശിശുക്ഷേമ സമിതി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
 

ജനറല്‍ ഗ്രൂപ്പില്‍നിന്ന് വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ജനുവരി 24 ന് രാവിലെ ഒമ്പത് മണിക്ക് എറണാകുളം മറൈന്‍ ഡ്രൈവിന് സമീപമുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടത്തുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തിനുള്ള വിഷയം തല്‍സ്ഥലത്തുനിന്നും നല്‍കും. ചിത്രങ്ങള്‍ വരക്കുന്നതിന് പേപ്പറുകള്‍ നല്‍കുന്നതാണ്. വരയ്ക്കാനുള്ള സാധനസാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം. ജലഛായം, എണ്ണഛായം, പെന്‍സില്‍ എന്നിവ വരയ്ക്കായി ഉപയോഗിക്കാം. പങ്കെടുക്കുന്നവര്‍ പേര്, വയസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ ജനുവരി ഏഴാം തീയതി വൈകീട്ട് ആറിനകം വാട്സാപ്പില്‍ അറിയിക്കണം. വാട്സാപ്പ് നമ്പര്‍: 8281094209, 9447711814.

date