Post Category
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം
സമഗ്രശിക്ഷ കേരളം തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തിയില്‍ നിയമനം നടത്തുന്നു. ബി.ടെക്, എം.സി.എ, എം.എസ്.സി, എം.ബി.എ യോഗ്യതകള്‍ അഭികാമ്യം. മുകളില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകളുടെ അഭാവത്തില്‍ ബി.സി.എ, ബി.എസ്.സി യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി ആറിന് രാവിലെ 9.30 ന് എസ്.എസ്.കെ തൃശ്ശൂര്‍ ജില്ലാ പ്രോജക്ട് ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2323841 എന്ന നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments