Skip to main content

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന AICTE മാനദണ്ഡ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജനുവരി 6 രാവിലെ 10 ന് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്https://www.gecbh.ac.in, 0471 – 2300484.

പി.എൻ.എക്സ്. 02/2026

date