Post Category
എസ് ടി പ്രൊമോട്ടര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ എസ് ടി പ്രൊമോട്ടര്‍ നിയമനത്തിനായി ജനുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ കൂടിക്കാഴ്ച നടക്കുന്നു. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ അട്ടപ്പാടി അഗളി മിനിസിവില്‍ സ്റ്റേഷനിലുള്ള ഐ ടി ഡി പി ഓഫീസിലായിരിക്കും കൂടിക്കാഴ്ച. അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ഥികള്‍ക്ക് തപാലില്‍ അയച്ചിട്ടുണ്ട്. കടുതല്‍ വിവരങ്ങള്‍ അട്ടപ്പാടി ഐ ടി ഡി പി ഓഫീസ്, അഗളി, പുതൂര്‍, ഷോളയൂര്‍ ട്രൈബല്‍ എക്സറ്റന്ഷന് ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
date
- Log in to post comments