Skip to main content

ഗസ്റ്റ് ഇന്‍സ്ട്രകടര്‍ ഒഴിവ്

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് നിയമനത്തിനായി ജനുവരി മൂന്നിന് 11 മണിക്ക് അഭിമുഖം നടത്തുന്നു. മെഷിനിസ്റ്റ് ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ബിരുദമോ ഉള്ള ഓപ്പണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2815161

date