Skip to main content

റെയില്‍വേ ലെവല്‍ ക്രോസുകള്‍ അടച്ചിടും

 

അറ്റകുറ്റപ്പണികള്‍ പ്രമാണിച്ച്  ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള റെയില്‍വേ ലെവല്‍ ക്രോസുകള്‍ വരും ദിവസങ്ങളില്‍ അടച്ചിടും.  വല്ലപ്പുഴ-കുലുക്കല്ലൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് (നം. നാല്) ജനുവരി രണ്ട് രാത്രി ഒന്‍പത് മുതല്‍ ജനുവരി മൂന്ന്  രാവിലെ മൂന്ന് വരെ അടച്ചിടും. പട്ടാമ്പി - ചെര്‍പ്പുളശ്ശേരി റോഡ് വഴി വരുന്ന വാഹനങ്ങള്‍ പട്ടാമ്പി - യാറം - മുളയങ്കാവ് - ചെര്‍പ്പുളശ്ശേരി റോഡ് വഴി തിരിഞ്ഞുപോകണം. ഷൊര്‍ണൂര്‍-വാടാനംകുറിശ്ശി സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് (നം രണ്ട്) ജനുവരി ഒന്നിന് രാത്രി ഒമ്പത് മുതല്‍ ജനുവരി രണ്ടിന് രാവിലെ മൂന്ന് വരെ അടച്ചിടും. ഷൊര്‍ണൂര്‍ - പട്ടാമ്പി റോഡിലൂടെ പോകുന്ന വാഹനങ്ങള്‍  ഷൊര്‍ണൂര്‍ - കൈലിയാട് - വല്ലപ്പുഴ വഴി പട്ടാമ്പിയിലേക്ക് പോകേണ്ടതാണ്. പട്ടാമ്പി -പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലെ ലെവല്‍ ക്രോസ് (നം 167) ജനുവരി ഒന്നിന് രാത്രി ഒമ്പത് മുതല്‍ ജനുവരി രണ്ട് രാവിലെ ആറ് വരെ അടച്ചിടും. പട്ടാമ്പി- പള്ളിപ്പുറം റോഡിലൂടെ പോകുന്ന വാഹനങ്ങള്‍  കൊപ്പം - മുതുതല റോഡിലൂടെ  പോകണമെന്ന് റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

date