Skip to main content

ഐ ഐ ഐ സി- ഐ ആര്‍ ഇ എല്‍ സംയുക്ത ധാരണാ പത്രം ഒപ്പിട്ടു

 

   ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനും ചവറ ഐ ആര്‍ ഇ എല്‍ (ഇന്ത്യ) ലിമിറ്റഡും  25 വനിതകള്‍ക്കായി സൗജന്യ സ്ത്രീ ശാക്തീകരണ തൊഴില്‍ നൈപുണ്യ പരിശീലനപദ്ധതി നടപ്പാക്കാന്‍ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ (കോമീസ് ഷെഫ്)   ആറു മാസം ദൈര്‍ഘ്യമുള്ള സൂപ്പര്‍വൈസറി പരിശീലനമാണ് നല്‍കുന്നത്. പ്ലസ്ടു വിജയിച്ച  വനിതകള്‍ക്കാണ് അവസരം.   ഗുണഭോക്താക്കളെ  ഐ ആര്‍ ഇ എല്‍  ആണ് തിരഞ്ഞെടുക്കുന്നത്.  ഐ ആര്‍ ഇ എല്‍  മൈനിങ്  പ്രദേശങ്ങളിലെ  നിവാസികള്‍ക്ക് മുന്‍ഗണന.

ടാറ്റ  കമ്മ്യൂണിറ്റി  ഇനീഷിയേറ്റീവ്   ട്രസ്റ്റ്,    ഇന്ത്യന്‍  ഹോട്ടല്‍സ്  കമ്പനി  ലിമിറ്റഡ്, ഐ ഐ ഐ സി എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.   നാലുമാസം പ്രായോഗിക ക്ലാസുകള്‍ ഐ ഐ ഐ സി യിലെ ലാബുകളിലും രണ്ടു മാസം രാജ്യത്തെ മുന്‍നിര ഹോട്ടലുകളിലുമാണ് മേഖലാ പരിശീലനം.  ഐ ആര്‍ ഇ എല്‍ ഇന്ത്യയുടെ സി എസ് ആര്‍ ഫണ്ടാണ്  വിനിയോഗിക്കുന്നത്.
ഐ ആര്‍ ഇ എല്‍ (ഇന്ത്യ )ചവറയുടെ ജനറല്‍ മാനേജര്‍ ആന്‍ഡ് ഹെഡ്  എന്‍ എസ് അജിത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ -ടെക്‌നിക്കല്‍ (റിസോഴ്സസ് )   കെ എസ് ഭക്തദര്‍ശന്‍,   ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍   വി അജികുമാര്‍, ഐ ഐ ഐ സി ഡയറക്ടര്‍ ബി സുനില്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാഘവന്‍, ഡീന്‍ അക്കാഡമിക്‌സ് പ്രൊഫ.ഡോ.ജോമി തോമസ്, ഹെഡ് അഡ്മിഷന്‍സ് ആന്‍ഡ് പ്ലേസ്‌മെന്റ്  ജോര്‍ജ് ആന്റണി കോണ്‍സ്റ്റന്റൈന്‍, ഡീന്‍ സ്റ്റുഡന്റ് അഫയേര്‍സ്    ഡോ . അഷ്ഫാക് തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date