അശ്വമേധം; വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു
ജില്ലയില്‍ ജനുവരി ഏഴ് മുതല്‍ 20 വരെ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടി അശ്വമേധത്തിന്റെ ഭാഗമായുള്ള രോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം, ദേശീയ വിര വിമുക്ത ദിനം എന്നിവ ആരംഭിക്കുന്നതിന്റെ മുന്നോടിയായി വിവിധ വകുപ്പുകളുടെ യോഗം കലക്ട്രേറ്റില്‍ ചേര്‍ന്നു. പരിശീലനം ലഭിച്ച 2001 വീതം പുരുഷ- സ്ത്രീ വോളന്റിയമാര്‍ വീടുകള്‍ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തും.
ജനുവരി ആറ് ദേശീയ വിരവിമുക്ത ദിനമായി ആചരിക്കും. ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുളള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍, എയ്ഡഡ് & സ്വകാര്യ സ്കൂളുകള്‍) നിന്നും, ഒന്ന് മുതല്‍ 19 വയസുവരെയുളളവര്‍ക്ക് (വിദ്യാലയങ്ങളില്‍ പോകാത്തവര്‍ക്ക്) അങ്കണവാടികളില്‍ നിന്നും ഗുളിക നല്‍കും. ഏതെങ്കിലും കാരണത്താല്‍ ജനുവരി 6ന് ഗുളിക കഴിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് ജനുവരി 12ന് ഗുളിക നല്‍കുമെന്ന് യോഗത്തില്‍ വ്യക്തമാക്കി.
- Log in to post comments