Post Category
ഇവിഎം, വിവിപാറ്റ് എന്നിവയുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് ജനുവരി മൂന്ന് മുതല്‍
2026ലെ കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇവിഎം, വിവിപാറ്റ് എന്നിവയുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് (എഫ്എല്‍സി) ജനുവരി മൂന്ന് മുതല്‍ തിരുവനന്തപുരം കളക്ടറേറ്റില്‍ ആരംഭിക്കും. ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും എഫ്എല്‍സി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തീകരിച്ചു.
എഫ്എല്‍സി നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേരള, ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ എന്നവരുടെ നിരീക്ഷണത്തിലാണ് പൂര്‍ത്തിയാക്കുന്നത്. ജനുവരി 3 മുതല്‍ 2026 ഫെബ്രുവരി 16 വരെ നടക്കുന്ന എഫ്എല്‍സി പ്രവര്‍ത്തനത്തില്‍ സാക്ഷ്യം വഹിക്കാന്‍ ജില്ലാ ആസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2025 ഡിസംബര്‍ 26ന് രേഖാമൂലം കത്ത് നല്‍കിയിരുന്നു.
date
- Log in to post comments