Skip to main content

പരാതിപ്പെട്ടി തുറന്നു

അഴിമതി നിവാരണത്തിന്റെ ഭാഗമായി മലപ്പുറം കളക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. 

10 പരാതികളാണ് ലഭിച്ചത്. ലഭിച്ച പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. റിട്ട. ജില്ലാ ജഡ്ജി പി നാരായണന്‍കുട്ടി മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍ പി. സുരേഷ് (ജനറല്‍), ഹുസൂര്‍ ശിരസ്താര്‍ പി.കെ. വിനില്‍ , ജൂനിയര്‍ സൂപ്രണ്ട് എ.പി.സിന്ധു എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചത്.

ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട അഴിമതി സംബന്ധമായ പരാതികള്‍ പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കാം.

date