Post Category
എസ്.ആര്‍.സി കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരി സെഷനില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിതവും അല്ലാത്തതുമായ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകള്‍, രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് 17നു മേല്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register വഴി ജനുവരി 15 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് - www.srccc.in . ഫോണ്‍-8281114464
date
- Log in to post comments