സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം: സന്നദ്ധ പ്രവർത്തകരുടെ ഭവന സന്ദർശനം തുടരുന്നു
സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പഠന പരിപാടിയായ നവകേരളം സിറ്റിസൺ റെസ്പോൺസിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തകർ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ ഇന്നലെ (ജനുവരി ഒന്ന് )നടത്തുന്ന ഭവന സന്ദർശനവും വിവരണ ശേഖരണവും തുടരുന്നു. മങ്കട നിയോജക മണ്ഡലതല ഉദ്ഘാടനം പ്രമുഖ നൃത്താധ്യാപകനും ഗ്രന്ഥകർത്താവുമായ പത്മനാഭൻ മാസ്റ്ററുടെ വീട്ടിൽകർമ സേനാ അംഗങ്ങളായ കെ.സി. അയ്യപ്പൻ, കുഞ്ഞികൃഷ്ണൻ എന്നിവർ അഭിപ്രായ ശേഖരണം നടത്തി നിർവഹിച്ചു. മണ്ഡലം ചാർജ് ഓഫീസർ അനൂപ്, റിസോഴ്സ് പേഴ്സൺമാരായ ബീനാ സണ്ണി , മോഹനൻ , സി.ആർ.എസ് കുട്ടി , റഷീദ് പേരയിൽഗ്രാമപഞ്ചായത്തംഗങ്ങളായ യു .രവി, ജയശ്രീ, കെ.ടി. നാരായണൻ, നവീൻ, പഞ്ചായത്ത് സമിതി അംഗങ്ങളായ രവി, സജി കക്കറ എന്നിവർ പങ്കെടുത്തു.തവനൂർ മണ്ഡലതല ഉദ്ഘാടനം തവനൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.പി. വിമൽ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീനിവാസൻ, മണ്ഡലം ചാർജ് ഓഫീസർ എം.വി.വിനയൻ, കർമസേനാംഗം ശ്രീമതി തുടങ്ങിയവർ പങ്കെടുത്തു. കോഡൂർ പഞ്ചായത്തിൽകോഡൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പാലൊളി അബ്ദുൽ റഹ്മാൻ പഞ്ചായത്തിലെ പ്രധാന കർഷകനായ തോരപ്പ മുസ്തഫയ്ക്ക് ലഘുലേഖ നൽകി ഉദ്ഘാടനം നിർവഹിച്ചു.
- Log in to post comments