Post Category
മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയില്‍ അപേക്ഷിക്കാം
നൈപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുമായി തൊഴില്‍പരിശീലനത്തിന് പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നല്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത 18 - 30 പ്രായപരിധിയിലുളളവരായിരിക്കണം. യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി, സര്‍വീസ് സെലക്ഷന് ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയില്‍വെ, മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കാണ് സഹായം. വെബ്സൈറ്റ്: www.eemployment.kerala.gov.in ഫോണ്‍ :04735 224388.
date
- Log in to post comments