Skip to main content

കുടുംബശ്രീ 'ഉയരെ' ജൻഡർ കാമ്പയിന് ജില്ലയിൽ തുടക്കമായി

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഉയരെ ജെൻഡർ കാമ്പയിൻ 'നയി ചേതന 4.0' ജില്ലാതല ഉദ്ഘാടനവും സ്നേഹിതാ വാർഷിക ആഘോഷവും സംഘടിപ്പിച്ചു. ആലപ്പുഴ കയർ മെഷിനറി ഹാളിൽ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ഷീന സനൽകുമാർ  ഉദ്ഘാടനം ചെയ്തു. തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തി തൊഴിൽ അവസരങ്ങൾ ഒരുക്കുക, സുരക്ഷിത തൊഴിൽ സാഹചര്യങ്ങളെ പരിചയപ്പെടുത്തി വേതനാധിഷ്ഠിത തൊഴിൽ പങ്കാളിത്തം ഉയർത്തുകയും അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്നിവയാണ് 'ഉയരെ' കാമ്പയിന്റെ ലക്ഷ്യം. പുതുവത്സര മധുരം നുകർന്നുകൊണ്ടാണ് കാമ്പയിന് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി ജെൻഡർ പ്രതിജ്ഞയും ചൊല്ലി. മുൻ അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. സഫിയ സുധീർ വേതനാധിഷ്ഠിത തൊഴിലും ലിംഗപദവിയും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ ടെസ്സി ബേബി, അനന്ദ രാജൻ, പ്രോഗ്രാം മാനേജർമാരായ എസ് സുനിത, നീനു ജോസ് തുടങ്ങിയവർ പങ്കെടുത്തു.

date