Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ ഒന്നാം ഘട്ട പരിശോധന ഇന്ന് (03)

2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടെടുപ്പ് യന്ത്രങ്ങളുടെ ഒന്നാം ഘട്ട പരിശോധന (ഫസ്റ്റ് ലെവൽ ചെക്കിംഗ്) ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ഇന്ന് (ജനുവരി 03ന്) ആരംഭിക്കും. പരിശോധന 20 ദിവസത്തോളം നീണ്ടുനിൽക്കും. ജില്ലയിൽ ആകെയുള്ള 1898 പോളിംഗ് ബൂത്തുകളിൽ ഉപയോഗിക്കേണ്ട വോട്ടെടുപ്പ് യന്ത്രങ്ങൾ നിർമ്മാണ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ എഞ്ചിനീയർമാരാണ് പരിശോധിക്കുന്നത്. പരിശോധനയിൽ വിജയിക്കുന്ന വോട്ടെടുപ്പ് യന്ത്രങ്ങളാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും ഇലക്ഷൻ കമ്മീഷൻ്റെയും നിരീക്ഷണത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുന്നത്. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ ഈ പ്രക്രിയ വീക്ഷിക്കുന്നതിന് അയക്കണമെന്ന് ജില്ലയിലെ രാഷ്ട്രീയപാർട്ടി ഭാരവാഹികളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

date