അക്ഷരോന്നതി പുസ്തക ശേഖരണത്തിന് തുടക്കമായി
അക്ഷരോന്നതി പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതിനും പുസ്തകങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആര്‍.ജി.എസ്.എ യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിതിചെയ്യുന്ന എട്ട് സാമൂഹിക പഠനമുറികളിലേക്കും 22 വിജ്ഞാനവാടികളിലേക്കും എട്ട് പ്രീ മെട്രിക് ഹോസ്റ്റലിലേക്കുമുള്ള പുസ്തക ശേഖരണമാണ് നടത്തുന്നത്. 'വായനയിലൂടെ ഉന്നതിയിലേക്ക്' എന്ന ആശയത്തിലൂടെ പട്ടിക വിഭാഗങ്ങളില്‍ വായനാ സംസ്‌കാരം വളര്‍ത്തുകയാണ് ലക്ഷ്യം.
എ.ഡി.എം ജി നിര്‍മല്‍ കുമാര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എസ് സുബോധ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബി അജയകുമാര്‍, ജില്ലാ പ്രോജക്ട് മാനേജര്‍ എസ് എസ് ജിന്‍സി, ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ സാക്ഷരത പ്രേരക് കോര്‍ഡിനേറ്റര്‍, ആര്‍ ജി എസ് എ കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments