പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു
ചാവക്കാട് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചാവക്കാട് താലൂക്കിലെ ശ്രീ തൃക്കുലശേഖരപുരം ക്ഷേത്രം, കാട്ടുപുറം വേട്ടയ്ക്കരന്‍ ക്ഷേത്രം, ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ട്രസ്റ്റിമാരുടെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവര് ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലേക്കുള്ള അപേക്ഷ ജനുവരി 28 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പും മറ്റു രണ്ട് ക്ഷേത്രങ്ങളിലേക്ക് ജനുവരി 20 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പുമായി തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിലെ മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ ഗുരുവായൂര്‍ ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടുക.
- Log in to post comments