Skip to main content
ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗ നൃത്ത പരിപാടി​

യോഗ നൃത്തപരിപാടി സംഘടിപ്പിച്ചു

കോട്ടയം: ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ യോഗ നൃത്ത പരിപാടി കളക്‌ട്രേറ്റ് വളപ്പിൽ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ നേതൃത്വം നൽകി. ആയുഷ് വകുപ്പിന്റെ യോഗ ഇൻസ്ട്രക്ടർമാരായ അനൂപ്, അമൃത എന്നിവർ പരിശീലനം നൽകി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

date