Skip to main content

വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി: അവലോകനയോഗം ചേർന്നു

 

 

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് വഴി തൃശൂർ ജില്ലയിലെ ഉച്ചഭക്ഷണ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ വിലയിരുത്തു ന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം ഷീല വിജയകുമാറിന്റെ നേതൃത്വത്തിൽ തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ അവലോകന യോഗം നടന്നു. ജില്ലാ നൂൺ മീൽ സൂപ്പർവൈസർ പ്രിയ അധ്യക്ഷത വഹിച്ച

യോഗത്തിൽ ജില്ലയിലെ വിവിധ സബ് ജില്ലകളിലെ എ ഇ ഒ മാർ, നൂൺ മീൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് പദ്ധതി നിർവഹണത്തിന്റ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 

 

ജില്ലയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നിർവഹണം ഫലപ്രദമായി നടക്കുന്നു എന്ന് യോഗം വിലയിരുത്തി. ഉച്ചഭക്ഷണ പദ്ധതികളുടെ നിർവഹണം കൂടുതൽ കാര്യക്ഷമാക്കുന്ന തിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗ സ്ഥർക്ക് നൽകി. പ്രീ പ്രൈമറി വിഭാഗം, സ്പെഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികളെക്കൂടി ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്ന് കമ്മീഷൻ അംഗം അറിയിച്ചു.

 

 കൂടാതെ ശാസ്ത്രീയമായി സംവിധാനം ചെയ്ത

പാചകപ്പുര, സ്റ്റോർ എന്നിവ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാനും യോഗത്തിൽ നിർദ്ദേശം നൽകി.

date